ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്നു; നെയ്യാറ്റിൻകരയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Posted On October 8, 2025
0
102 Views
നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് പിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മുട്ടയ്ക്കാട് സ്വദേശിയായ സലിലകുമാരി ആണ് മരിച്ചത്. 50 വയസ്സായിരുന്നു. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം.
പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് അടുപ്പിൽ നിന്ന് അവരുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.













