കാട്ടുപന്നി കുറുകെ ചാടി, തൃശൂരിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്
Posted On February 11, 2025
0
121 Views

തൃശൂരിൽ പന്നി കുറുകെ ചാടി പരിക്കേറ്റു. വേലൂപ്പാടത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയാണ് ദമ്പതികൾക്ക് പരിക്ക് ഏറ്റത്. ടാപ്പിംഗിന് പോയവർക്കാണ് അപകടം പറ്റിയത്.
കുറിയോടത്ത് വീട്ടിൽ അലിയാർ, ഭാര്യ മാഷിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.