ഇന്ത്യൻ ആയുധങ്ങൾ ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് അർമേനിയ

ഇന്ത്യൻ ആയുധങ്ങലോഡ് പ്രിയമേറി അർമേനിയ ,ഇന്ത്യൻ ആയുധങ്ങൾ ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് അർമേനിയ. ഇന്ത്യയില്‍നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനും അർമേനിയ താത്പര്യം പ്രകടിപ്പിച്ചു.
അസർബൈജാനുമായി തുടരുന്ന യുദ്ധത്തില്‍ നിർണായക മേല്‍ക്കൈ നേടാൻ ഇന്ത്യയില്‍നിന്ന് വാങ്ങിയ ആയുധങ്ങള്‍ സഹായിച്ചുവെന്നാണ് അർമേനിയയുടെ വിലയിരുത്തല്‍. ഇതിനെ തുടർന്നാണ് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനുള്ള താത്പര്യവുമായി അർമേനിയൻ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്.
ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ച, വിജയകരമായി പ്രവർത്തിക്കുകയും ലക്ഷ്യം നേടുകയും ചെയ്ത ഇന്ത്യൻ നിർമിത ആയുധങ്ങള്‍ കൂടി വേണമെന്നാണ് ഇപ്പോള്‍ അർമേനിയ ആവശ്യപ്പെടുന്നത്. നിലവിലെ യുദ്ധത്തില്‍ അർമേനിയ ഇന്ത്യയില്‍നിന്ന് വാങ്ങിയ പിനാക റോക്കറ്റ് ലോഞ്ചർ, ലോയിട്ടറിങ് മ്യൂണിഷനുകള്‍, പ്രിസിഷൻ ഗൈഡഡ് ആർട്ടിലറികള്‍ എന്നിവ വളരെ ഫലപ്രദമാണെന്നാണ് അർമേനിയ വിലയിരുത്തുന്നത്.
ഇവയില്‍ പലതും ആദ്യമായാണ് ഒരു സൈനിക സംഘർഷത്തില്‍ ഉപയോഗിക്കുന്നതെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇന്ത്യയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളുടെ കാര്യക്ഷമതയില്‍ മാത്രമല്ല അർമേനിയ തൃപ്തി പ്രകടിപ്പിച്ചത്. പകരം ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനത്തിലും കച്ചവടത്തിന് ശേഷമുള്ള ഇന്ത്യൻ പ്രതിരോധ കമ്ബനികളുടെ പിന്തുണയിലും അർമേനിയ സംതൃപ്തരാണ്.
അസർബൈജാനുമായുള്ള യുദ്ധത്തെ തുടർന്ന് വിലക്കുറവും ഗുണമേന്മയുള്ള ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ് അർമേനിയയെ ഇന്ത്യയില്‍ എത്തിച്ചത്. മുമ്ബ് സഖ്യരാജ്യമായ റഷ്യയില്‍നിന്നാണ് അവർ ആയുധങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍, യുക്രൈനുമായുള്ള യുദ്ധം തുടരുന്ന റഷ്യയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ വിതരണം ചെയ്യാൻ സാധിക്കാതെ വന്നപ്പോഴാണ് അവർ ഇന്ത്യയുടെ സഹായം തേടിയത്. ഇന്ത്യയാകട്ടെ ഉദാരമായി സഹായിക്കുകയും ചെയ്തു.
ഇതോടെ, ആഗോള ആയുധ വ്യാപാരത്തില്‍ ഇന്ത്യ നിർണായകശക്തിയായി വളരുകയും ചെയ്തു. അർമേനിയയുടെ ഭൗമസാഹചര്യത്തില്‍ ഇന്ത്യൻ ആയുധങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മറ്റ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് അന്വേഷണങ്ങള്‍ വന്നു. പിനാക റോക്കറ്റ് ലോഞ്ചറുകള്‍, സ്വാതി വെപ്പണ്‍ ലൊക്കേറ്റിങ് റഡാറുകള്‍, അഡ്വാൻസ്ഡ് ടൗഡ് ആർട്ടിലറി ഗണ്‍ സിസ്റ്റം, ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍, ലോയിട്ടറിങ് മ്യൂണിഷനുകള്‍, വിവിധ തരത്തിലുള്ള പീരങ്കികള്‍, വാഹനത്തില്‍ ഘടിപ്പിച്ച് എവിടെ വേണമെങ്കിലും കൊണ്ടുപോകാവുന്ന 155 എംഎം മൗണ്ടഡ് ഗണ്‍ സിസ്റ്റം എന്നിവയാണ് അർമേനിയ ഇന്ത്യയില്‍നിന്ന് വാങ്ങുക