ബംഗ്ലാദേശിൽ തന്ത്രപ്രധാന മേഖലകളില്‍ ഐഎസ്ഐ സാന്നിധ്യം ;സുരക്ഷാ ശക്തമാക്കി ഇന്ത്യ
ബഗ്ലാദേശിലെ ചില തന്ത്രപ്രധാന മേഖലകളില്‍ സാന്നിധ്യം ശക്തമാക്കാന്‍ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് ,ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് നീക്കം. കഴിഞ്ഞ ആഴ്ച ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ അസിം മാലിക് ധാക്ക സന്ദർശിച്ചിരുന്നു. കോക്സ് ബസാർ, ഉഖിയ, ടെക്നാഫ്, മൗല്‍വിബസാർ, ഹബിഗഞ്ച്, ഷെർപൂർ എന്നിവിടങ്ങളില്‍ ഐഎസ്ഐയുടെ സാന്നിധ്യം സൃഷ്ടിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇരുവിഭാഗവും ചര്‍ച്ച ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
1971-ല്‍ ബംഗ്ലാദേശ് രൂപീകരിക്കുന്നതിന് മുമ്ബ്, അന്ന് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായിരുന്ന ഈ തന്ത്രപ്രധാന പ്രദേശങ്ങളില്‍ പാക് സൈന്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. നാഗാലാൻഡ്, മിസോറാം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമത ഗ്രൂപ്പുകള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കിയിരുന്നു. ഇത് ഇന്ത്യയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിച്ചു.
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശകളില്‍ ഐഎസ്ഐയുടെ ശൃംഖല വികസിപ്പിക്കുന്നത് സംബന്ധിച്ച് ബംഗ്ലാദേശ് സൈന്യത്തിലെ ചില വിഭാഗങ്ങളുമായി ഐഎസ്ഐ അധികൃതര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ആർമിയുടെ ക്വാർട്ടർ മാസ്റ്റർ ജനറലായ ലെഫ്റ്റനന്റ് ജനറല്‍ ഫൈസുർ റഹ്മാന്, ആർമിയുടെ 24 ഡിവിഷന്റെ കമാൻഡിംഗ് ജനറല്‍ ഓഫീസർ മേജർ ജനറല്‍ മിർ മുഷ്ഫീഖ് റഹ്മാന് എന്നിവര്‍ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ വടക്കുകിഴക്കൻ, കിഴക്കൻ അതിർത്തികളിലെ ഐഎസ്ഐയുടെ ശൃംഖല വികസിപ്പിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ധാക്കയിലെത്തിയത്. ബംഗ്ലാദേശ് ആർമിയുടെ സായുധ സേനാ വിഭാഗത്തിലെ പ്രിൻസിപ്പല്‍ സ്റ്റാഫ് ഓഫീസർ ലെഫ്റ്റനന്റ് ജനറല്‍ എസ്എം കമ്രുള്‍ ഹസ്സന്റെ നേതൃത്വത്തിലുള്ള ആറ് അംഗ ബംഗ്ലാദേശ് സംഘം ജനുവരി 13 മുതല്‍ 18 വരെ പാകിസ്ഥാൻ സന്ദർശിച്ചിരുന്നു.
പാകിസ്ഥാൻ ആർമി ചീഫ് ജനറല്‍ അസിം മുനീർ ഉള്‍പ്പെടെ ഇസ്ലാമാബാദിലെ ഉന്നത സൈനിക നേതൃത്വവുമായി റാവല്‍പിണ്ടിയില്‍ ബംഗ്ലാദേശ് സംഘം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് ഐഎസ്ഐ സംഘം ബംഗ്ലാദേശിലെത്തിയത്.
അതിനിടെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്ന് ബിഎസ്എഫ് .കൊല്‍ക്കത്തയിലെ ബിഎസ്എഫ് ഈസ്റ്റേണ്‍ കമാൻഡ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ രവി ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
സുരക്ഷാ സേനയുടെ നിലവിലുള്ള പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തില്‍ വിലയിരുത്തി. പശ്ചിമബംഗളിലെ കൂച്ച് ബെഹാർ ജില്ലയിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയില്‍ കൂടുതല്‍ സുരക്ഷ നടപടികള്‍ കൈക്കൊള്ളണമെന്ന് എഡിജി നിർദേശിച്ചു.
ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികളെ കുറിച്ചും അതിർത്തി പ്രദേശത്തെ ക്രമസമാധാനനില നിലനിർത്തുന്നതിന് വേണ്ട നടപടികളെ കുറിച്ചും ചർച്ച ചെയ്തു. നുഴഞ്ഞുകയറ്റം തടയുന്നതിനും അതിർത്തി വഴിയുള്ള കള്ളക്കടത്തുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ട മാർഗങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്.