ഏത് പ്രതിബന്ധത്തിലും, ജീവിത പ്രയാസങ്ങളിലും സഖാവിന്റെ ജീവനും, ശ്വാസവും പാര്‍ട്ടി തന്നെയായിരുന്നുവെന്ന് കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍ ബോബന് തോമസിന്റെ കുറിപ്പ്. ഞാന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കൊടിയേരി സഖാവ് എന്ന് പറയാതിരിക്കാന്‍ വയ്യ. പാന്‍ക്രിയാസ് ക്യാന്‍സര്‍ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നിട്ടുകൂടി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം അസാമാന്യമായിരുന്നു. […]