ഒരു ചായയ്ക്ക് ഒരു കിലോ തക്കാളി ഫ്രീ; വിചിത്ര ഓഫറുമായി കടയുടമ

രാജ്യത്ത് തക്കാളി വില നിത്യേന കുതിച്ചു കയറുകയാണ്. ഇതിനിടെ വിചിത്ര ഓഫറുമായി ഒരു ചായക്കടക്കാരൻ രംഗത്തുവന്നിരിക്കുന്നു. ഒരു ഗ്ലാസ് ചായക്കൊപ്പം ഒരു കിലോ തക്കാളി ഫ്രീയെന്നാണ് ഇയാള്‍ അറിയിച്ചിരിക്കുന്നത്.
ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ ”വീ ചായ്” ചായക്കടയിലാണ് ഈ ഓഫറുള്ളത്. 12 രൂപയാണ് ചായയുടെ വില. തക്കാളി വില 200 തൊട്ടതോടെയാണ് ഓഫര്‍ നല്കാൻ തീരുമാനിച്ചതെന്ന് കടയുടമ അറിയിച്ചു. അതേസമയം, ചായയ്ക്കൊപ്പം തക്കാളി ഫ്രീയെന്ന ഓഫര്‍ കേട്ട് നിരവധിപ്പേരാണ് കടയിലേക്ക് എത്തുന്നത്. പൊലീസിന്റെയും ബൗണ്‍സര്‍മാരുടെയും കാവലിലാണ് ഇപ്പോള്‍ ചായ വില്‍പ്പന നടത്തുന്നതെന്നും കടയുടമ പറഞ്ഞു.