സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
Posted On November 7, 2023
0
232 Views

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5635 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 45,080 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് വില പത്ത് രൂപ കുറഞ്ഞ് ഗ്രാമിന് 4670 രൂപയുമായി.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് വില.