ഓഗസ്റ്റിലെ ആദ്യദിനം സ്വർണവിലയിൽ വർദ്ധനവ്
			      		
			      		
			      			Posted On August 1, 2023			      		
				  	
				  	
							0
						
						
												
						    262 Views					    
					    				  	 
			    	    സംസ്ഥാനത്ത് സ്വര്ണവില കൂടി. ഇന്നലെ 80 രൂപ കുറഞ്ഞപ്പോൾ ഇന്ന് 120 രൂപ കൂടിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വിപണി വില 5540 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 5 രൂപ കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. വിപണി വില 81 രൂപയാണ്.
 
			    					         
								     
								    













