സ്വര്‍ണവിലയില്‍ ഇടിവ്; രണ്ടുദിവസത്തിനിടെ പവന് ആയിരംരൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻകുറവ്. രണ്ട് ദിവസത്തിനിടെ പവന് ആയിരം രൂപയാണ് കുറവ് വന്നത്. ഇന്നലെ 400 രൂപയും ഇന്ന് 600 രൂപയുമാണ് കുറവ്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണത്തിന് 37,480 രൂപയാണ്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 4,685 രൂപയായി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ പൈസയാണിത്. ഈ മാസം തുടക്കത്തത്തിൽ 38,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂലൈ അഞ്ചിന് സ്വർണവില ഉയർന്നു 38,480ൽ എത്തി. ഈ മാസം രേഖപ്പെടുത്തിയ ഉയർന്ന നിരക്കായിരുന്നു അത്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റം പ്രതീക്ഷിക്കാം. മഴ മാറി കല്യാണ സീസണിലേക്കെത്തുമ്പോൾ സ്വർണ വിലയിൽ വീണ്ടും ഉണർവുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് സ്വർണ വ്യാപാരികൾ.
Content Highlight: Gold Price Kerala