സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്; അറിയാം ഇന്നത്തെ നിരക്ക്
Posted On February 7, 2024
0
307 Views
തുടർച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ വർദ്ധനവാണുണ്ടായത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണിയില്‍ 46,400 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയില്‍ 5,800 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയില്‍ 15 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വിപണിയില്‍ 4,795 രൂപയാണ് വില.













