ടെസ്ല ചീഫ് ഫിനാന്ഷ്യല് ഓഫീസറായി ഇന്ത്യന് വംശജന് വൈഭവ് തനേജ
Posted On August 8, 2023
0
441 Views

എലോണ് മസ്കിന്റെ ടെസ്ലയുടെ ചീഫ് ഫിനാന്ഷ്യല് ഓഫീസറായി ഇന്ത്യന് വംശജനായ വൈഭവ് തനേജയെ നിയമിച്ചു. വൈഭവ് നിലവില് ടെസ്ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറാണ്. നിലവിലുള്ള ചുമതലയ്ക്കൊപ്പം സിഎഫ്ഒയുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്കുകയാണ്.
വൈഭവ് തനേജ 2018ല് അസിസ്റ്റന്റ് കോര്പറേറ്റ് കണ്ട്രോളറായാണ് ടെസ്ല കമ്പനിയിൽ ജോലിയില് പ്രവേശിച്ചത്. അതിന് മുൻപ് സോളാര് സിറ്റി കോര്പറേഷന്, പ്രൈസ്വാട്ടര് കൂപ്പേഴ്സ് എന്നീ സ്ഥാപനങ്ങളിൽ ഫിനാന്സ് – അക്കൗണ്ടിങ് പദവികള് വഹിച്ചിട്ടുണ്ട്.