ബിരുദധാരികളെ ഇൻഫോസിസ് വിളിക്കുന്നു , ഇൻഫോസിസിൽ ഈ വർഷം ഏകദേശം 20,000 ബിരുദധാരികളെ നിയമിക്കും

പ്രമുഖ ഐ.ടി കമ്ബനിയായ ഇൻഫോസിസിൽ ഈ വർഷം ഏകദേശം 20,000 ബിരുദധാരികളെ നിയമിക്കും . ആദ്യ പാദത്തില്‍ കമ്ബനി ആകെ 17,000 ത്തിലധികം ആളുകളെ നിയമിച്ചു കഴിഞ്ഞു .
ഈ വർഷം 20,000 പുതിയ ഉദ്യോഗാര്‍ത്ഥികളെ കൊണ്ടുവരാൻ പദ്ധതിയുളളുതായി ഇൻഫോസിസ് സിഇഒ സലില്‍ പരേഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇൻഫോസിസ് തങ്ങളുടെ തൊഴില്‍ ശക്തി വികസിപ്പിക്കുന്നത് തുടരുകയാണ്. ഇത് ജനങ്ങളോടും സാങ്കേതികവിദ്യയോടുമുള്ള ദീർഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും സലില്‍ പരേഖ് പറഞ്ഞു.
കമ്ബനിയുടെ എതിരാളിയായ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ് (TCS) 12,000-ത്തിലധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫോസിസ് സിഇഒയുടെ പ്രസ്താവന. രാജ്യത്തെ ഐടി മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഈ സാമ്ബത്തിക വർഷം ഇതുവരെ മറ്റൊരു ഇന്ത്യൻ ഐടി കമ്ബനിയും ഇത്രയും വലിയ തോതില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിട്ടില്ല.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (AI), റീസ്കില്ലിംഗ് എന്നിവയില്‍ തന്ത്രപരമായി നിക്ഷേപമാണ് നടത്തുന്നത്. നിര്‍മിത ബുദ്ധി മേഖലയില്‍ കമ്ബനിക്ക് എതിരാളികളെക്കാള്‍ അല്‍പ്പം മുന്നില്‍ നില്ക്കാൻ കഴിയുന്നതായും പരേഖ് പറഞ്ഞു. ഇതുവരെ എ.ഐ യില്‍ വിവിധ തലങ്ങളിലായി ഏകദേശം 2,75,000 ജീവനക്കാർക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സോഫ്റ്റ്വെയർ കോഡിംഗിലെ എ.ഐ അധിഷ്ഠിത ഓട്ടോമേഷന്‍ 15 ശതമാനം വരെ ഉല്‍പ്പാദനക്ഷമതാ നേട്ടങ്ങള്‍ കാണിക്കുന്നുണ്ട്. ഉപഭോക്തൃ സേവനത്തിലും വിജ്ഞാന പ്രവർത്തനങ്ങളിലും എ.ഐ യുടെ പങ്ക് അതിലും കൂടുതലാണെന്നും പരേഖ് അഭിപ്രായപ്പെട്ടു.