നാലു ദിവസത്തിനിടെ 760 രൂപയുടെ ഇടിവ്; സ്വര്ണവില 66,000ല് താഴെ തന്നെ
			      		
			      		
			      			Posted On March 24, 2025			      		
				  	
				  	
							0
						
						
												
						    157 Views					    
					    				  	 
			    	    റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയ സ്വര്ണവിലയില് ഇന്നും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 65,720 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 8215 രൂപയാണ്.
20ന് 66,480 രൂപയായി ഉയര്ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്ണവില കുറയുകയാണ്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. 18നാണ് സ്വര്ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില് പ്രതിഫലിക്കുന്നത്.
 
			    					         
								     
								     
								        
								       













