ഇന്നും സ്വര്‍ണവില കുതിച്ചു കയറി; ഒരു പവന് വാങ്ങണമെങ്കില്‍ പോക്കറ്റ് കാലിയാകും
Posted On December 26, 2025
0
4 Views
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 560 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,02,680 രൂപയായി. പണിക്കൂലി കൂടി ചേര്‍ത്ത് ഒരു പവന് വാങ്ങണമെങ്കില്‍ 1.15 ലക്ഷത്തോളം രൂപയെങ്കിലും നല്‍കേണ്ടി വരും. ഇന്ന് ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,835 രൂപയായി.












