ഇതോടെ ഭൂമിയിലുള്ള ഓരോരുത്തരും ശതകോടീശ്വരന്മാരാകും ; ഛിന്നഗ്രഹമായ 16 സൈക്കിന്റെ വിശേഷങ്ങൾ
ബഹിരാകാശത്തെ കോടീശ്വരൻ ഛിന്നഗ്രഹമായ 16 സൈക്കിയെ കുറിച്ച് കേട്ടിട്ടുണ്ടോ ?ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമാണ് 16 സൈക്കി.ഭൂമിയിലുള്ള ഓരോരുത്തരെയും ശതകോടീശ്വരന്മാരാക്കാന് കഴിവുള്ള ‘നിധി കുംഭം.2023 ഒക്ടോബർ 13ന് സൈക്കിയെ കുറിച്ച് പഠിക്കാനായുള്ള ദൗത്യ നാസ ആരംഭിച്ചിരുന്നു .ഛിന്നഗ്രഹം 16 സൈക്കിയെ പഠിക്കാനുള്ള ബഹിരാകാശ പര്യവേക്ഷണ ദൗത്യമാണ് നാസയുടെ സൈക്കി മിഷൻ. 2023 ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 10:19 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൻ്റെ ലോഞ്ച് കോംപ്ലക്സ് 39A-ൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിന് മുകളിൽ നാസയുടെ സൈക്ക് ബഹിരാകാശ പേടകം ആകാശത്തേക്ക് കുതിച്ചുയർന്നു .
ഛിന്നഗ്രഹത്തിൻ്റെ ഘടന, ചരിത്രം, പരിണാമം എന്നിവ മനസ്സിലാക്കാൻ പര്യവേക്ഷണം നടത്തുകയാണ് ദൗത്യം ലക്ഷ്യമിടുന്നത്.ആദ്യകാല സൗരയൂഥത്തിൻ്റെ രൂപീകരണത്തെക്കുറിച്ചും ഭൂമിയെപ്പോലുള്ള പാറകളുള്ള ഗ്രഹങ്ങളുടെ നിർമ്മാണ ബ്ലോക്കുകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യം.
സൈക്കി ഭൂമിയുമായി ആശയവിനിമയം നടത്തുന്നത് നാല് ആൻ്റിനകൾ ഉപയോഗിച്ചാണ്. മാക്സർ നൽകുന്ന ഫിക്സഡ് ഹൈ-ഗെയിൻ ആൻ്റിനയും ജെപിഎൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന മൂന്ന് ചെറിയ ലോ-ഗെയിൻ ആൻ്റിനകളും. എല്ലാ നാസ ഇൻ്റർപ്ലാനറ്ററി മിഷനുകളെയും പോലെ, സൈക്കിയും ഡീപ് സ്പേസ് നെറ്റ്വർക്ക് (ഡിഎസ്എൻ) വഴി ഡാറ്റ അയയ്ക്കുകയും കമാൻഡുകൾ സ്വീകരിക്കുകയും ചെയ്യുന്നു , ബഹിരാകാശവാഹനങ്ങളുമായി സംസാരിക്കാനും ട്രാക്കുചെയ്യാനും ഭൂമിക്ക് ചുറ്റും മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്.
നാസയുടെ ലക്ഷ്യം പഠനമാണെങ്കിലും സൈക്കിയിൽ നിന്നും ഒരു തരി’ കിട്ടിയാല്‍ കൊള്ളാം എന്ന് കരുതുന്ന കമ്പനികളുമുണ്ട്.പ്ലാറ്റിനം, സ്വർണ്ണം, നിക്കൽ തുടങ്ങിയ വിലപിടിപ്പുള്ള മൂലകങ്ങൾ ഉൾപ്പെടെ വിവിധ ഇനത്തിലുള്ള ലോഹങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു ‘കോടീശ്വരനാണു സൈക്കി .
1852-ൽ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ അനിബെൽ ഡി ഗാസ്പാരിസാണ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്.ഗ്രീക്ക് പുരാണത്തിലെ ആത്മാവിന്റെ ദേവതയായ സൈക്കിയുടെ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയത്. ഏകദേശം 64,000 ചതുരശ്ര മൈൽ വിസ്തീർണ്ണമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്.
ഇത്രയധികം സമ്പത്ത് ബഹിരാകാശാത്തുണ്ടായിട്ടും സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ കാരണം സൈക്കിയിലെ ‘ഖനനം’ ഒരു വിദൂര ലക്ഷ്യമായി തുടരുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ഭാവി വിഭവമെന്ന നിലയിലാണ് ശാസ്ത്രലോകം സൈക്കിയെ കാണുന്നത്.
100,000 ക്വാഡ്രില്യൺ ഡോളറാണ് സൈക്കിയുടെ മൂല്യം.ഛിന്നഗ്രഹങ്ങളിൽ മിക്കവയും പാറ നിറഞ്ഞവയാണ്, ലോഹനിർമിതമായ ഛിന്നഗ്രഹങ്ങൾ തീർത്തും വിരളമാണെന്ന് സാരം. ഭൂമിയുടെ ഉൾക്കാമ്പ് അഥവാ കോർ പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെന്നും പണ്ട് സൗരയൂഥത്തിൽ നടന്ന ഏതോ വൻ കൂട്ടിയിടിയിൽ ഗ്രഹത്തിൽ നിന്നു വേർപെട്ട് ഛിന്നഗ്രഹമായതാകാമെന്നുമാണ് കരുതപ്പെടുന്നത് .
ഭൂമിയെപ്പോലെ വേറെ ഏതോ ഗ്രഹത്തിന്റെ ഉൾക്കാമ്പായിരുന്നു സൈക്കിയെങ്കില് ഇത് സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരമാണ് മുന്നോട്ട് വയ്ക്കുന്നത്. ആദ്യകാല ഗ്രഹങ്ങളുടെ രൂപീകരണത്തിലേകാവും ഇത് നയിക്കുക .
2023 ഒക്ടോബറിൽ നാസ അയച്ച ബഹിരാകാശ പേടകം 2.2 ബില്യൺ മൈലുകൾ സഞ്ചരിച്ച് 2029 ഓടെ ഛിന്നഗ്രഹത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആദ്യകാല സൗരയൂഥം, ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടു എന്നിവയെ കുറിച്ചുള്ള പഠനങ്ങളിലും സൈക്കി പര്യവേഷണം മുതല്‍ക്കൂട്ടാകുമെന്ന് നാസ കരുതുന്നു .
ഛിന്നഗ്രഹത്തെ അതിലെ സമ്പത്തിനായി ഖനനം ചെയ്യുക എന്ന ആശയം സ്വകാര്യ കമ്പനികൾക്കിടയിൽ വര്‍ഷങ്ങളായി വളരുന്ന മോഹമാണ്. .സൈക്കി പര്യവേഷണത്തിന് ശാസ്ത്രീയ ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെങ്കിലും സൈക്കിയുടെ ഒരു തരി കിട്ടിയാല്‍ കൊള്ളാം എന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ് നിർമ്മാണം എന്നിവയുൾപ്പെടെ ഭൂമിയിലെ വ്യവസായങ്ങൾക്ക് സുപ്രധാനമായ പ്ലാറ്റിനം, പലേഡിയം തുടങ്ങിയ അപൂർവ മൂലകങ്ങൾ വേർതിരിച്ചെടുക്കാനുള്ള സാധ്യതകൾ കണ്ട് ആസ്ട്രോഫോർജ്, ട്രാൻസ്ആസ്ട്ര തുടങ്ങിയ കമ്പനികൾ ഇതിനകം ഛിന്നഗ്രഹ ഖനനത്തിനുള്ള സാധ്യതകള്‍ തേടുന്നുണ്ട്. എന്നിരുന്നാലും, സാങ്കേതിക തടസ്സങ്ങൾ കാരണം സൈക്കിയിലെ ഖനനം ഒരു വിദൂര പ്രതീക്ഷയായി തുടരുകയാണ്.
ദൗത്യ പദ്ധതിയിൽ ഛിന്നഗ്രഹത്തിലെ ഗുരുത്വാകർഷണ സഹായവും 2029 ഓഗസ്റ്റിൽ എത്തിച്ചേരാനുള്ള ചൊവ്വയുടെ ഒരു പറക്കലും ഉൾപ്പെടുന്നു. 26 മാസത്തെ പരീക്ഷണത്തിൽ , ബഹിരാകാശ പേടകം വ്യത്യസ്ത ഉയരങ്ങളിൽ ഛിന്നഗ്രഹത്തെ വലംവയ്ക്കുമ്പോൾ നിരീക്ഷണങ്ങളും വിവരങ്ങളും ശേഖരിക്കും.എന്തായാലും ഭാവിയിൽ ശാസ്ത്രീയമായും സാമ്പത്തികമായും മുന്നേറാനുള്ള വാതിൽ തുറക്കുകയാണ് സൈക്കി