ദുരന്ത ബാധിതർക്ക് 100 വീടുകൾ വെച്ച് നൽകാമെന്ന വാഗ്ദാനനം;പ്രതികരിച്ചില്ലെന്ന് സിദ്ധരാമയ്യ
ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതർക്ക് 100 വീടുകൾ വെച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാർ പ്രതികരിച്ചില്ലെന്നാണ് കത്തിൽ. ഇത് സംബന്ധിച്ച് ഒരു ആശയവിനിമയവും പിന്നീട് ഉണ്ടായില്ലെന്നും സിദ്ധരാമയ്യ.
കേരളം പ്രതികരിക്കാത്തതിനാൽ പുനരധിവാസ പദ്ധതി തടസ്സപ്പെടുന്നുവെന്നും ദുരന്തത്തിൽപ്പെട്ടവർക്ക് കർണാടകത്തിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ഒരുമിച്ച് പുനർനിർമാണം നടത്തുമെന്നും സിദ്ധരാമയ്യ നേരത്തെ എക്സിൽ കുറിച്ചിരുന്നു.