പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ അടക്കം ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്. എല്ലാ തട്ടിലും ഉള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗമുണ്ട്. ഒരു എസ്. പിയുടെ രണ്ടുമക്കളും ഇതിൽ ഉൾപ്പെടുന്നു. […]







