മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരൻ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യൻ ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (31) വിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്പക്കത്തെ വീട്ടിലെത്തി രക്തംവാർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇവരെ […]