തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. മുഖ്യപ്രതി അലന്റെ സുഹൃത്ത് അജീഷ് ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ അജീഷ് തൃശൂരില്‍ നിന്നുമാണ് പിടിയിലായത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് വാഹനം ഇടിച്ചത് എഫ്ഐആറില്‍ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പോലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. […]







