മാവേലിക്കര സ്വദേശിനിയായ യുവതിക്ക് ഓണ്ലൈൻജോലി വാങ്ങി നല്കാമെന്ന് വാഗ്ദാനം ചെയ്ത് 6,32,600 രൂപ കൈക്കലാക്കി തട്ടിപ്പുനടത്തിയ സംഘത്തിലെ പ്രധാനപ്രതി അറസ്റ്റില്. ബെംഗളൂരുവില് താമസിച്ച് ബിസിനസ് ചെയ്യുന്ന മലപ്പുറം സ്വദേശി ദില്ഷാദ് അലിയെ (32) ആണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരുവില് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസില് മൂന്നുപേരെ സൈബർ പോലീസ് അറസ്റ്റുചെയ്തിരുന്നു. […]







