നഗരത്തില്‍ എക്സൈസുകാര്‍ക്കെതിരെ ലഹരിമാഫിയയുടെ ആക്രമണം. നാലുപേര്‍ക്ക് പരുക്കേറ്റു. എക്സൈസ് ഇൻസ്പെക്ടര്‍ എൻ.പി. ദിലീഷ്, പ്രിവന്റിവ് ഓഫിസര്‍ സജീവൻ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.കെ. രതീശൻ, രാഗേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിലാണ് സംഭവം. ഈ ഭാഗത്ത് മയക്കുമരുന്ന് വില്പന നടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയതായിരുന്നു […]