കടുവാക്കുന്നേൽ കുറുവച്ചനായി ഒറ്റക്കൊമ്പനിൽ ജോയിൻ ചെയ്ത് സുരേഷ് ഗോപി
വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ‘ഒറ്റക്കൊമ്പൻ’ ആരംഭിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അഭിനയിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്ന് സ്വന്തമാക്കിയതിന് ശേഷം ഡിസംബർ 30 തിങ്കളാഴ്ച ചിത്രത്തിന്റെ തിരുവനന്തപുരത്തുള്ള സെറ്റിൽ സുരേഷ് ഗോപി ജോയിൻ ചെയ്തു. […]