രണ്ടാം വാരത്തിലും ലക്കിയായി ലക്കി ഭാസ്കർ ജൈത്രയാത്ര തുടരുന്നു; കേരളമെങ്ങും ദുൽഖറിനും നല്ല സിനിമകൾക്കുമൊപ്പം
രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര ബോക്സ് ഓഫിസ് പ്രകടനത്തിന് ശേഷം രണ്ടാം വാരത്തിലും കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുകയാണ് ചിത്രം. ആദ്യ ദിനം കേരളത്തിലെ 175 സ്ക്രീനിൽ റിലീസ് ചെയ്ത ചിത്രം ആദ്യ വീക്കെൻഡിൽ ഇവിടെ പ്രദർശിപ്പിച്ചത് 240 സ്ക്രീനുകളിലാണ്. […]