കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ ആദ്യമായി തീയേറ്ററുകളിലേക്ക്; കേരളാ റിലീസ് സെപ്റ്റംബർ 21 -ന്
പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) 2024 സെപ്റ്റംബർ 21 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നു. ഇതാദ്യമായാണ് ചിത്രം ഇന്ത്യയിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം ആദ്യം നടന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച ഈ ചിത്രം, അവിടെ ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി […]