കഴിഞ്ഞ കുറേ ദിവസമായി താഴേക്ക് പോയ സ്വര്‍ണവില ഒറ്റദിവസം കൊണ്ട് കുതിച്ചുകയറി. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കൂടിയത്. പവന് 46,120 രൂപയിലും ഗ്രാമിന് 5,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയ്ക്കിടെ, ഏകദേശം 1800 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ സ്വര്‍ണവിലയുടെ തിരിച്ചുവരവ്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. […]