സംസ്ഥാനത്തെ സ്വർണവിലയില്‍ വീണ്ടും നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് ഇടിവുണ്ടാകുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,320 രൂപ എന്ന നിലയിലും, പവന് 160 രൂപ കുറഞ്ഞ് 50,560 രൂപ എന്ന നിലയിലുമാണ് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.