പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്, സാധാരണ ഉപയോഗിക്കുന്ന ഫിക്സഡ് ഡോസ് കോമ്ബിനേഷൻ ഉള്‍പ്പെടെ 41 മരുന്നുകളുടെ ചില്ലറ വില്പന വില കുറച്ചും ആറ് ഫോർമുലേഷനുകളുടെ വിലപരിധി നിശ്ചയിച്ചും ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി വിജ്ഞാപനമിറക്കി. പ്രമേഹം, ശരീരവേദന, ഹൃദ്രോഗം, കരള്‍പ്രശ്നങ്ങള്‍, അണുബാധ, അലർജി, ദഹനപ്രശ്നം എന്നിവക്കുള്ള മരുന്നുകള്‍, മള്‍ട്ടി വിറ്റമിനുകള്‍, ആൻറിബയോട്ടിക്കുകള്‍ എന്നിവയുടെ വിലയാണ് കുറച്ചത്. മരുന്നിനെയും ഇൻസുലിനെയും […]