ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിയമപരമായ യാതൊരു രജിസ്ട്രേഷനും ഇല്ലാതെ പ്രവർത്തിക്കുകയായിരുന്ന ഒരു മദ്രസയിൽ നിന്ന് 40 പെൺകുട്ടികളെ ടോയ്ലറ്റിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. 9 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ടോയ്ലറ്റിനുള്ളിൽ ഭയന്നുവിറച്ച അവസ്ഥയിൽ കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് നേരത്തെ തന്നെ പല പരാതികളും ലഭിച്ചിരുന്നതായി അധികൃതർ അറിയിച്ചു. […]




