മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ പേര് ആലപ്പുഴ നഗരസഭയിലെ കിടങ്ങാപറമ്പ് വാർഡിലെ വോട്ടർ പട്ടികയിൽ നിന്നു നീക്കാൻ തീരുമാനമായി. അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്നതിനു മുന്നോടിയായി നടന്ന ഹിയറിങ്ങിലാണ് നടപടി. വ്യാഴാഴ്ചത്തെ ഹിയറിങിൽ പങ്കെടുക്കാൻ ഐസക്കിനു നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പു വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫീസ് മേൽവിലാസത്തിൽ ചേർത്ത പേരാണു നീക്കുക. ഇതോടെ […]







