സര്‍ക്കാര്‍ തസ്തിക സൃഷ്ടിച്ചാലേ എയ്ഡഡ് കോളേജുകളില്‍ സ്ഥിരനിയമനം നടത്താവൂ; ഹൈക്കോടതി
എയ്ഡഡ് കോളേജുകളില്‍ സ്ഥിരനിയമനം നടത്തുന്നത് സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ പാടുള്ളുവെന്ന് ഹൈക്കോടതി. പുതിയ കോഴ്സുകള്‍ക്ക് അനുമതി കിട്ടിയാലും സര്‍ക്കാര്‍ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ സ്ഥിരനിയമനം നടത്താവൂ. അനുമതിയില്ലാതെ നിയമനം നടത്തിയാല്‍ അതിന് അംഗീകാരം നല്കാന് സര്‍വകലാശാലകള്‍ക്കോ ശമ്പളം നല്കാന് സര്‍ക്കാരിനോ ബാധ്യതയില്ലെന്നും ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കൊച്ചിന് കോളേജ് […]