കടലില്‍ മത്സ്യബന്ധനബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (65) ആണ് മരിച്ചത്. എറണാകുത്തെ മുനമ്പത്ത് നിന്ന് പോയ ബോട്ടുകള്‍ കടലില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മുനമ്പത്ത് നിന്ന് ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. നൗറിന്, സില്‍വര്‍ സ്റ്റാര്‍ എന്നീ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സില്‍വര്‍സ്റ്റാര്‍ […]







