കൊച്ചിയില്‍ വീണ്ടും പാതിരാക്കൊലപാതകം; കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി, കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി നടത്തിയ ഗാനമേള-ഡിജെ പരിപാടിക്കിടെയായിരുന്നു സംഭവം. ലേസര്‍ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു രാജേഷ്. പരിപാടി കാണാനെത്തിയ രണ്ടു പേര് ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി. […]