സംസ്ഥാനത്തെ റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമെന്ന് ഹൈക്കോടതി. ആലുവ-പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ട് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയര്‍ അടക്കം മൂന്ന് എന്‍ജിനീയര്‍മാര്‍ കോടതിയില്‍ ഹാജരായിരുന്നു. […]




