സില്‍വര്‍ലൈന്‍ നടപ്പാക്കുന്നത് കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. കോലഞ്ചേരിയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലാണ് പരിഷത്ത് നിലപാട് ആവര്‍ത്തിച്ചത്. പരിഷത്ത് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകളനുസരിച്ച്, കേരളത്തിലെ സവിശേഷമായ എല്ലാ ആവാസവ്യവസ്ഥകളെയും പാതയുടെ നിര്‍മാണം ബാധിക്കുന്നുണ്ട്. കേരളത്തിന്റെ ഭൗമഘടന, പ്രളയതടങ്ങള്‍, നീരൊഴുക്ക് തുടങ്ങിയ സ്വാഭാവിക വ്യവസ്ഥകളെയും മനുഷ്യരുടെ ആവാസ സ്ഥലങ്ങളടങ്ങിയ […]







