കാലടി കാഞ്ഞൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. 27 കാരനായ ആഷിക്ക് ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്കേറ്റ ക്ഷതം ആണ് മരണകാരണം. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാഞ്ഞൂരിൽ നിന്ന് ആഷിക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ആലുവ ഭാഗത്തേക്ക് പോകുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ട ബൈക്ക് ആദ്യം തൊട്ടടുത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. […]