മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങില് വിനോദ സഞ്ചാരികള് കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികള് ഉള്പ്പെടെ 5 പേര് കുടുങ്ങി കിടക്കുന്നതായാണ് വിവരം. മഹാരാഷ്ട്രയില് നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തില്പ്പെട്ടത്. 120 അടിയോളം ഉയരമുള്ള ക്രെയിനിന് തകരാര് സംഭവിച്ചത് കൊണ്ടാണ് സഞ്ചാരികള് കുടുങ്ങാനിടയായത്. ക്രെയിനിന്റെ ഫ്യൂസ് പോയതിനെ തുടര്ന്ന് പ്രവര്ത്തനം നിലച്ചതാണ് […]







