കാട്ടുപന്നിയെ കൊല്ലാനായി സ്ഥാപിച്ച കെണിയിൽ നിന്ന് വെടിയേറ്റ സി പി ഐ നേതാവ് എം മാധവൻ നമ്പ്യാർ മരിച്ചു. കാസർക്കോട് കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ മാധവൻ നമ്പ്യാർക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടുവളപ്പിൽ വെച്ച് അപകടത്തിൽ പെട്ടത്. കാട്ടുപന്നിയെ പിടിക്കാൻ അയൽവാസി വെച്ച തോക്കുകെണിയിൽ നിന്നാണ് വെടിയേറ്റത്. തോക്കിന്റെ കാഞ്ചിയിൽ ഘടിപ്പിച്ച ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് […]






