സിപിഐഎം കാസർഗോഡ് ജില്ലാ നേതൃത്വത്തെ ഇനി എം രാജഗോപാലൻ എംഎൽഎ നയിക്കും. കാസർകോട് ജില്ലാ സമ്മേളനം എം രാജഗോപാലനെ ഐകകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു. വർഷങ്ങളായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് രാജഗോപാലൻ. 2016 മുതൽ തൃക്കരിപ്പൂർ എംഎൽഎയാണ് രാജഗോപാലൻ. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദധാരിയാണ്. ബാലസംഘത്തിന്റെ കയ്യൂർ സെൻട്രൽ യൂണിറ്റ് സെക്രട്ടറി, കയ്യൂർ വില്ലേജ് സെക്രട്ടറി, ഹൊസ്ദുർഗ് […]







