കൊല്ലത്ത് താന്നിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മൽസ്യത്തൊഴിലാളികൾ മരിച്ചു. പരവൂർ ചില്ലയ്ക്കൽ സ്വദേശികളായ മാഹിൻ, അൽ അമീൻ, സുധീർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ താന്നി ബീച്ചിന് സമീപമാണ് അപകടം നടന്നത്. പാറക്കല്ലിൽ മൂവരും സഞ്ചരിച്ച ബൈക്ക് ഇടിച്ച് വീഴുകയായിരുന്നു. മൃതദേഹങ്ങൾ ആദ്യം കണ്ടത് പ്രഭാത സവാരിക്കെത്തിയവരാണ്. ഇവർ നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. മരണം സംഭവിച്ചത് […]







