പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് സരിത്തിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് പോലീസ്. സരിത്തിനെ വിജിലന്‍സാണ് കൊണ്ടുപോയത്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് വിജിലന്‍സ് സംഘം കൊണ്ടുപോയത്. കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും നോട്ടീസ് നല്കിയപ്പോള് തന്നെ സരിത്ത് തങ്ങള്‍ക്കൊപ്പം വന്നതായും വിജിലന്‍സ് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും വിജിലന്‍സ് സംഘംം പ്രതികരിച്ചു. […]




