വിതുരയില്‍ പന്ത്രണ്ടുകാരിയെ പീഡനത്തിന് ഇരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിന്‍ (68) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ആറു മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരയായ കുട്ടിയും കൂട്ടുകാരിയും കൂടി ബെഞ്ചമിന്റെ വീട്ടില്‍ പോയിരുന്നു. […]