പൊതുജനങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കാനൊരുങ്ങി പോലീസ്. എആര്‍ ക്യാമ്പുകളില്‍ ഇതിന് സൗകര്യമൊരുക്കാനാണ് തീരുമാനം. 5000 രൂപ ഫീസ് ഈടാക്കിക്കൊണ്ടായിരിക്കും പരിശീലനം. ഇതിനായുള്ള സിലബസും തയ്യാറായിക്കഴിഞ്ഞു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് നടപടി. തോക്ക് ലൈസന്‍സുണ്ടായിട്ടും ഉപയോഗിക്കാന്‍ അറിയില്ലെന്ന് കാട്ടി ലഭിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് പരിശീലനം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ […]