കേരളം ഇന്ന് തൃശ്ശൂരിലേക്കൊതുങ്ങും; പൂരങ്ങളുടെ പൂരം ഇന്ന്
പൂരനഗരി ആവേശതിമിര്‍പ്പിലാണ്. കോവിഡ് മുടക്കിയ രണ്ട് വര്‍ഷങ്ങളുടെ കണക്ക്പുസ്തകവുമായി കേരളം ഇന്ന് തൃശ്ശൂരിലേക്കൊതുങ്ങും. ഘടകപൂരങ്ങളും മഠത്തില്‍ വരവും പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും ആസ്വദിച്ച്, മുഖത്തോട് മുഖം നിന്ന് ആവേശത്തോടുള്ള കുടമാറ്റവും കണ്ട്, രാത്രി പകലാക്കുന്ന പൂരവെടിക്കെട്ടിനും സാക്ഷിയായി ആ ജനസാഗരം തൃശ്ശൂരിന്റെ മണ്ണില്‍ സ്വയം മതിമറന്നിരിക്കും. ഇന്ന് പുലർച്ചെ മുതൽ ജനം പൂരനഗരിയിലേക്ക് ഒഴുകിത്തുടങ്ങി. ഇന്നലെ പന്ത്രണ്ടരയോടെ […]