വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി. ഹൈബി ഈഡൻ പാർലമെന്റിൽ ഇക്കാര്യം ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈ ആവശ്യം ഉന്നയിച്ചത്. ശൂന്യവേളയിൽ ആണ് ഹൈബി ഈഡൻ വിഷയം ഉന്നയിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബിയുടെ ചോദ്യം. എന്നാൽ ക്രമസമാധാനം സംബന്ധിച്ച […]







