ലോക്സഭാംഗത്വം പുനസ്ഥാപിച്ചതിന് പിന്നാലെ സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിലാണ് രാഹുലിന്റെ സന്ദര്ശനം. വയനാട്ടിലെത്തുന്ന രാഹുല് ഗാന്ധിക്ക് വൻ വരവേല്പ്പ് നല്കാൻ ഒരുങ്ങുകയാണ് കോണ്ഗ്രസ് ജില്ല നേതൃത്വം. മോദി പരാമര്ശത്തിലെ അപകീര്ത്തിക്കേസില് രാഹുലിനെതിരായ സൂറത്ത് കോടതി വിധിച്ച രണ്ടുവര്ഷം തടവുശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. […]