തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്കുകളുടെ വര്‍ധന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ജരാപ്പു രാംമോഹന്‍ നായിഡുവിന് കത്തയച്ചു. അദാനി ഗ്രൂപ്പ് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ സേവനനിരക്കുകള്‍ വന്‍തോതില്‍ കൂട്ടിയിരിക്കുകയാണ്. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്ന് കാണിച്ച് ജൂണ്‍ 21-ന് എയര്‍പ്പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിക്കഴിഞ്ഞു. […]







