ഇനി ലോകകപ്പിനില്ല; വിരമിക്കല് പ്രഖ്യാപിച്ച് ലയണല് മെസ്സി
ലോകകപ്പ് ഫൈനലിനു ശേഷം വിരമിക്കല് പ്രഖ്യാപിച്ച് അര്ജന്റീന സൂപ്പര് താരം ലയണല് മെസ്സി. ഫൈനല് തന്റെ അവസാന മത്സരമായിരിക്കുമെന്ന് അര്ജന്റീനിയന് വാര്ത്താ ഏജന്സിയായ ഡയറോ റിപ്പോര്ട്ടിവോയോട് താരം പ്രതികരിച്ചു. ക്രൊയേഷ്യയുമായുള്ള സെമി ഫൈനല് മാച്ച് വിജയിച്ചതിനു ശേഷമായിരുന്നു മെസ്സിയുടെ വിരമിക്കല് പ്രഖ്യാപനം. അടുത്ത ലോകകപ്പിന് നാലു വര്ഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. […]