കൊല്ലത്ത് ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെയാണ് കേസെടുത്തത്. ആഗസ്റ്റ് 16 ന് തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനുള്ള ഇവരുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീടാണ് കൊല്ലം തീരം വഴി കാനഡയിലേക്ക് പോകാൻ ശ്രമിച്ചു. ഇന്ന് വൈകുന്നേരം ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജൻറ് അറിയിച്ചത്. […]