പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ടുള്ള ഇസ്രയേല് ആക്രമണം തുടരുന്നു. ഖത്തറിന് പിന്നാലെ യെമന് തലസ്ഥാനമായ സനായിലും വടക്കന് പ്രവിശ്യയായ അല് ജൗഫിലുമാണ് ബുധനാഴ്ച രാത്രി ആക്രമണം ഉണ്ടായത്. സംഭവത്തില് 35 പേര് കൊല്ലപ്പെടുകയും 131 പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുകളുണ്ട്. ഹൂതികളുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല് നടത്തിയത് ശക്തമായ ആക്രമണമായിരുന്നു എന്നും മരണസംഖ്യ […]