ജമ്മു കശ്മീരില് മേഘവിസ്ഫോടനത്തെ തുടര്ന്ന് ഉണ്ടായ പ്രളയത്തില് വന്നാശനഷ്ടം. പത്തിലധികം ആളുകള് മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോര്ട്ടുകള്. കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സൈന്യവും സംസ്ഥാന ദുരന്തപ്രതികരണ സേനയും പൊലീസും രക്ഷാപ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് തീര്ഥാടകരെ ഒഴിപ്പിക്കുകയാണ്. കിഷ്ത്വാറിലെ പ്രസിദ്ധമായ ചണ്ഡി മാതാ മച്ചൈല് യാത്ര ആരംഭിക്കുന്നത് ചോസ്തിയില് നിന്നാണ്. മിന്നല് പ്രളയത്തില് കുറഞ്ഞത് […]